ഉത്തർപ്രദേശിൽ റംസാൻ അവധി വെട്ടിക്കുറച്ചു | Oneindia Malayalam

2018-01-04 91

yogi government cuts ramzan holidays and announced holidays for hindu festival days.
ഉത്തർപ്രദേശിലെ മദ്രസകളിൽ റംസാൻ അവധി വെട്ടിക്കുറച്ച് യോഗി സർക്കാർ. ഹിന്ദു ആഘോഷദിവസങ്ങളിൽ അവധി നൽകിയാണ് റംസാൻ അവധി വെട്ടിക്കുറച്ചത്. മദ്രസകളിലെ ആകെ അവധി ദിവസങ്ങൾ 92ൽ നിന്നും 86ആയി ചുരുക്കുകയും ചെയ്തു.യുപി മദ്രസാ ബോർഡിന്റെ പുതിയ കലണ്ടർ പ്രകാരം മഹാനവമി, ദസറ, ദീപാവലി, രക്ഷാബന്ധൻ, ബുദ്ധപൗർണ്ണമി, മഹാവീർ ജയന്തി എന്നീ ആഘോഷദിവസങ്ങളിലും അവധിയാണ്. യുപിയിലെ 16461 മദ്രസകൾ ഈ ദിവസങ്ങളിൽ അടഞ്ഞുകിടക്കും. ഇതുകൂടാതെ നബിദിനത്തിന് രണ്ട് ദിവസവും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഒരു ദിവസം മാത്രമായിരുന്നു അവധി.ഹിന്ദു ആഘോഷദിവസങ്ങൾക്ക് അവധി പ്രഖ്യാപിച്ചപ്പോൾ റംസാനിലെ അവധി ദിവസങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്തു. ആകെ അവധി ദിവസങ്ങൾ 92ൽ നിന്ന് 86 ആക്കിയും കുറച്ചു. എന്നാൽ റംസാൻ അവധി വെട്ടിച്ചുരുക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

Videos similaires